രണ്ട് കോളേജുകളിൽ മുഴുവൻ സീറ്റും, സിൽവറിലും ദാറുന്നൂജത്തിലും സീറ്റുകൾ പിടിച്ചെടുത്തു; പേരാമ്പ്ര മേഖലയിലെ കോളേജുകളിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ കോളേജുകളിൽ മികച്ച വിജയം നേടി എസ്.എഫ്.ഐ. രണ്ട് കോളേജുകളിൽ മുഴുവൻ സീറ്റിലും മറ്റ് രണ്ട് കോളേജുകളിൽ സീറ്റുകൾ പിടിച്ചെടുക്കാനും എസ്.എഫ്.ഐക്ക് കഴിഞ്ഞു. സി.കെ.ജി കോളേജിലും ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ സെന്ററിവും മുഴുവൻ സീറ്റും എസ്.എഫ്.ഐ നേടി. സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ രണ്ട് സീറ്റും ദാറുന്നൂജം കോളേജിൽ ഒരു സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തു.
ചാലിക്കരയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സബ്സെന്റർ ആരംഭിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മുഴുവൻ സീറ്റും നേടാൻ എസ്.എഫ്.ഐക്ക് കഴിഞ്ഞു. യുയുസി കേൻഡിഡേറ്റ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സികെജി കോളേജിൽ വലിയ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ 20 സീറ്റിലും വിജയിച്ചത്.
സിൽവർ കോളേജിലെ സുവോളജി, ഇംഗ്ലീഷ് അസോസിയേഷനും, ദാറുന്നൂജത്തിൽ ജനറൽ ക്യാപ്റ്റൻ സീറ്റുമാണ് എസ്.എഫ്.ഐ പിടിച്ചെടുത്തത്. ദാറുന്നൂജത്തിൽ ചരിത്രം കുറിച്ചാണ് എസ്.എഫ്.ഐ പ്രതിനിധി ജനറൽ ക്യാപ്റ്റൻ പദവിയിലെത്തുന്നത്.
അക്ഷയ് മനോജ് (ചെയർമാൻ), സോനു സാനിയ (വൈസ് ചെയർമാൻ), അഭിഷേക് സി കെ (സെക്രട്ടറി), യമുന ശങ്കർ (ജോ. സെക്രട്ടറി), അനന്ദു സി (ഫൈൻ ആർട്സ് സെക്രട്ടറി), അനുശ്രീ ബി.എസ് ( എഡിറ്റർ), ദ്രുപത് (ജനറൽ ക്യാപ്റ്റൻ), അർജുൻ (യുയുസി) എന്നിവരാണ് ചാലിക്കര കാലിക്കറ്റ് യൂണിവേഴ്സിറ്റി സബ്സെന്ററിലെ യുണിയൻ ഭാരവാഹികൾ.