ഇനിയൊരു മുങ്ങിമരണം ഒഴിവാക്കാം; ലോക മുങ്ങിമരണ നിവാരണ ദിനമായ നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ കലക്ടര്‍


കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനമായ നാളെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അപകട സാധ്യതയുള്ള ഒരു ജലാശയത്തിലേക്കും പോകുന്നതല്ല, അപകട സാധ്യത പ്രദേശങ്ങളിലേക്ക് പോകുന്നതില്‍നിന്ന് ഞാന്‍ എന്റെ കൂട്ടുകാരെ പിന്തിരിപ്പിക്കുന്നതാണ്, ഞങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാരും മുതിര്‍ന്നവരും നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഞാനും എന്റെ കൂട്ടുകാരും പൂര്‍ണമായും അനുസരിക്കുന്നതാണ്, മുങ്ങിമരണം എന്ന മഹാ ദുരന്തത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്നതാണ് എന്നതാണ് മുങ്ങി മരണപ്പെട്ട കൂട്ടുകാരെ സ്മരിച്ചു കൊണ്ടുള്ള പ്രതിജ്ഞയുടെ ഉള്ളടക്കം.

ജില്ലയില്‍ മുങ്ങിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കുക.

26 മുതല്‍ ഒരാഴ്ച്ചക്കാലം ജില്ലയിലെ പ്രധാന കോളജുകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, പരിശീലനങ്ങള്‍ എന്നിവയും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

summery: collector to recite awareness pledge in all educational institutions of the district on world drowning prevention day tomorrow