വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി മേപ്പയൂര്‍ ടൗണിലെ തകര്‍ന്ന ഓവുചാല്‍: ഇടപെടാതെ അധികൃതര്‍
മേപ്പയ്യൂര്‍: മേപ്പയൂര്‍ ടൗണിലെ ഓവുചാല്‍ തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ടൗണ്‍ ജംഗ്ഷനില്‍ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബാണ് തകര്‍ന്നിരിക്കുന്നത്.മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലമാണിത്.
മഴ ശക്തി പ്രാപിക്കുന്നതോടെ ഓവുചാലില്‍ വെള്ളം നിറഞ്ഞ് ഫുട്പാത്തിന് സമവായി വന്നാല്‍ കൂടുതല്‍ അപകടം വരാനും സാധ്യത ഏറെയാണ്.
ചെറുവണ്ണൂര്‍, കീഴ്പ്പയ്യൂര്‍ എന്നിവിടങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ഓട്ടോ ഉള്‍പ്പെടെ ടാക്‌സി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. മേപ്പയ്യൂര്‍ ടൗണില്‍ തെരുവുവിളക്കുകള്‍ കത്താത്തതും ഇവിടെ അപകടങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകും.
സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ ഉടന്‍ പരിഹാരം കാണണമെന്ന് എസ്. ടി. യു പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറര്‍ മുജീബ് കോമത്ത് പറഞ്ഞു.