കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് സ്വദേശി മരിച്ചു


കോഴിക്കോട്: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു.

ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുവൈറ്റിലെ എന്‍സി.ആര്‍ കമ്പനിയിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജയ്പാല്‍. ഭാര്യ: രേഖ. മക്കള്‍: ആദിത്യ ജയ്പാല്‍ (കാനഡ), മായാ ജയപാല്‍ (വിദ്യാര്‍ഥിനി ബംഗളുരു) എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.