തേങ്ങയിടാൻ വളയിട്ട കെെകളും; അരിക്കുളത്ത് സ്ത്രീകൾക്കായ് തെങ്ങുകയറ്റ പരിശീലനം


അരിക്കുളം: ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായ് തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കിലയുടെയും നേതൃത്വത്തിലാണ് പരിശലന പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അഞ്ചാം വാർഡിൽ ഗായത്രി മുക്കിൽ നടക്കുന്ന പരിപാടിയിൽ ട്രെയിനർ ഷിജ മാവട്ട് പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട 30 സ്ത്രീകൾക്കാണ് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകുന്നത്. നാല് ദിവസങ്ങളിലായാണ് പരിശീലനം.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ വി നജീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം ജില്ലാ കോഡിനേറ്റർ ദീപ, എഡിഎസ് സെക്രട്ടറി നിഷ പി എന്നിവർ സംസാരിച്ചു.