കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാം; ചെറുവണ്ണൂരിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു


ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തനമാരഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രവിത വി.പി നിര്‍വഹച്ചു.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് സെന്ററില്‍ തേങ്ങ സംഭരിക്കുക. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ ചെന്ന് പെര്‍മിറ്റ് വാങ്ങി സെന്ററില്‍ എത്തിക്കണം.

പഞ്ചായത്തം​ഗംര് എം.എം രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജര്‍ റാണി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അം​ഗങ്ങളായ എന്‍.ആര്‍ രാഘവന്‍, ആദില നിബ്രാസ്, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം.എം അശോകന്‍, ഇ.ബാലക്കുറുപ്പ്, മനോജ് ആവള, കുരുവമ്ബത്ത് നാരായണക്കുറുപ്പ് , കൃഷി ഓഫീസര്‍ ഷബീര്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ സ്വാഗതവും കൊയിലോത്ത് ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Summary: A permit can be obtained from the Krishi Bhavan and the coconut can be supplied at the storage center. Cocunt storage center started in Cheruvannur