കിലോയ്ക്ക് 32 രൂപ; ആവളയില്‍ പച്ചത്തേങ്ങ സംഭരണം ഒക്ടോബര്‍ പതിനൊന്നിന് തുടങ്ങും- കര്‍ഷകര്‍ ചെയ്യേണ്ടത്


പേരാമ്പ്ര: തേങ്ങ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് കേരഫെഡ് മുഖേന നാളികേരം സംഭരിക്കുന്നു. ഉരിച്ച നാളികേരം സംഭരിക്കുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പതിനൊന്നിന് രാവിലെ ആവളയില്‍ നടക്കും.

കിലോ 32 രൂപ എന്ന നിലയിലാണ് നാളികേരം സംഭരിക്കുക. കര്‍ഷകര്‍ നികുതി ശീട്ട്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങേണ്ടതാണ്. കേരകര്‍ഷകര്‍ ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിലാണ് ആവളയില്‍ നാളികേരം സംഭരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.