ഒഞ്ചിയം ചാമക്കുന്നില്‍ തീപിടുത്തം; അടുക്കളയുടെ മുകളിൽ സൂക്ഷിച്ച തേങ്ങയും വിറകും കത്തിനശിച്ചു


ഒഞ്ചിയം: ചാമക്കുന്നില്‍ വീട്ടില്‍ സൂക്ഷിച്ച തേങ്ങയ്ക്കും വിറകിനും തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ് സംഭവം. മഠത്തില്‍ ശശിധരന്റെ വീടിന്റെ അടുക്കളയുടെ മുകളില്‍ സൂക്ഷിച്ച തേങ്ങയ്ക്കും വിറകിനുമാണ് തീപിടിച്ചത്.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലത്തില്‍ നിന്നും രണ്ട് യൂണിറ്റ് അംഗങ്ങള്‍ സ്ഥലത്തത്തെി തീ അണച്ചു. ഏറെ പണിപ്പെട്ടാണ് തീ മുഴുവനായും അണച്ചത്‌.

പെട്ടെന്ന് തന്നെ തീ അണച്ചതിനാല്‍ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നില്ല. തേങ്ങ, വിറക് എന്നിവ മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ അടുക്കളയുടെ ഭാഗത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ് പി.ഒയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ്.ഒ, ഓഫീസർമാരായ ബിജു കെ.പി, റിജീഷ് കുമാർ എം.എം, ബിനീഷ് വി.കെ, ജയ്സൽ പി.കെ, ബിനീഷ് ഐ, മനോജ്.കെ.കെ, ലികേഷ്.വി, അർജുൻ സി.കെ, ഹരിഹരൻ സി, ഫസലുള്ള കെ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Coconuts and firewood caught fire at Onchiyam Chamakunn