കനത്ത മഴയില്‍ പാലേരി കന്നാട്ടിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു


പേരാമ്പ്ര: കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി കന്നാട്ടിയില്‍ മാണിക്കാം കണ്ടി മീത്തല്‍ സുരയുടെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ലൈഫ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച് താമസമാരംഭിച്ച കോണ്‍ക്രീറ്റ് വീടാണ് തെങ്ങ് വീണ് തകര്‍ന്നത്.

വീടിന്റെ പാരപ്പറ്റിനും സ്ലാബിനും കേട്പാട് സംഭവിച്ചതായി കരുതുന്നു. അന്‍പതിനായരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. വീട് ഗ്രാമ പഞ്ചായത്തംഗം എം. അരവിന്ദന്‍ സന്ദര്‍ശിച്ചു.

summery: coconut trunk should be placed over the house during heavy rain in paaleri