ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും, തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം
കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലുമാണ് തീരുമാനം.
പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട് ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടം മായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആയതിനാല്‍ തീരവാസികള്‍ ജാഗ്രതാ പലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.