ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണണമെന്ന് കെ.മുരളീധരൻ എം.പി; കടിയങ്ങാട് സഹകരണ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചെറിയ കുമ്പളം അഗ്രികൾച്ചറിസ്റ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കടിയങ്ങാട് സഹകരണ നീതി മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികൾ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ സഹകരണ ബിൽ ഭാവിയിൽ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങരോത്ത് പഞ്ചായത്തിലെ കുടുബാരോ​ഗ്യ കേന്ദ്രത്തിന് സമീപത്താണ് ലാബ് പ്രവർത്തനമാരിച്ചത്. രാവിലെ ഏഴ് മുതൽ വെെകീട്ട് ഏഴ് വരെയാണ് പ്രവർത്തന സമയം.

സൊസൈറ്റി പ്രസിഡന്റ് എൻ.പി.വിജയൻ അധ്യക്ഷത വഹിച്ചു. പാളയാട്ട് ബഷീർ, എം.കെ.കുഞ്ഞനന്തൻ മാസ്റ്റർ, കെ.കെ.അശോകൻ, കെ.വി.രാഘവൻ മാസ്റ്റർ, അബ്ദുല്ല സൽമാൻ, മെഡിക്കൽ ഓഫീസർ ഇ.വി.ആനന്ദ്, മുബഷിറ.കെ, വി.കെ.ഗീത, ഇ.വി.രാമചന്ദ്രൻ, കെ.എം.അഭിജിത്ത്, സി.കെ.രാഘവൻ, പി.ജെ. ഷാലിയ, പപ്പൻ കന്നാട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉബൈദ് വാഴയിൽ സ്വാഗതവും എൻ.രാജീവൻ നന്ദിയും പറഞ്ഞു.

Summary: Co-operative neethi medical lab inagurated by k muraleedharan mp