വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാളുടെ മൂക്കിന്റെ എല്ല് പൊട്ടി


കോഴിക്കോട്: വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. ജെഡിടി കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ് മുജ് തബക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് റിബാസ്, ഷാഹിന്‍, നിഹാല്‍ , മുഹമ്മദ് യാസിര്‍, എജാസ് അഹമ്മദ് എന്നിവരാണ്‌ അറസ്റ്റിലായത്. 13 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

മാർച്ച് 13ന് രാത്രി ഒരു ഹോട്ടലിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്.

Description: Clashes between students at Vellimadkunnu