കീഴരിയൂർ തങ്കമല ക്വോറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിനിടെ സംഘർഷം; കോൺഗ്രസ് നേതാവിൻ്റെ വാഹനം ഇടിച്ച് സി.പി.എം പ്രവർത്തകന് പരിക്ക്, സമരം അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമമെന്ന് ആരോപണം


പയ്യോളി: കീഴരിയൂർ തങ്കമലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയസമരത്തിനിടെ നേരിയ സംഘർഷം. കരിങ്കൽ ക്വോറിക്കെതിരെ അനിശ്ചിതകാല റിലേ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോൾ ജില്ലാ കളക്ടർ ഇന്ന് തങ്കമലക്വോറി സന്ദർശിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുല്‍ഖിഫും സ്ഥലത്തെത്തി.

കലക്ടർ പോയതിന് ശേഷം ദുല്‍ഖിഫും
സിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ വാക്കേറ്റം നടന്നിരുന്നു. തുടന്ന് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. പിന്നീട് ദുല്‍ഖിഫ് തിരിച്ച് പോകുന്നതിനിടെ പ്രകോപനപരമായി കാർ ഓടിച്ച് സി.പി.എം പ്രവർത്തകനെ ഇടിച്ചു എന്നാണ് സി.പി.എം ആരോപിക്കുന്നത്. പരിക്കേറ്റ ഡി.വൈ.എഫ്.ഐ യുടെ ഇരിങ്ങത്ത് മേഖല സെക്രട്ടറിയായ സനീഷ് കൊറവാട്ടയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തങ്കമല സമര കേന്ദ്രം കലക്ടര്‍ സന്ദര്‍ശിക്കുന്ന സമയം ജനകീയ സമരം അട്ടിമറിക്കാനുള്ള പയ്യോളി അങ്ങാടി ഡിവിഷന്‍ ജീല്ലാ പഞ്ചായത്ത് മെമ്പറും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ ദുല്‍ഖിഫിൻ്റെ ശ്രമമാണ് സംഘർഷത്തിന് കാരണം എന്ന് സി.പി.എം പറയുന്നു. കോൺസ് അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

Clash during popular protest against Keezhriyur Thankamala Quarry; Congress leader’s vehicle hits CPM worker injured, allegation of Congress attempt to sabotage strike