പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് യുവതിയും സുഹൃത്തും പിടിയിൽ
കോഴിക്കോട്: പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്.
എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കും. പണം എടുക്കാൻ വരുന്നവരോട് എടിഎം കാർഡ് എടുക്കാൻ മറന്നെന്നും പൈസ എടുത്ത് തരാമോ ഗൂഗിൾ പേ ചെയ്യാം എന്നും പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുകയും ആയിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
Description: Claims that money can be Google Pay, fraud by showing fake screenshot; Kozhikode woman and her friend arrested