പെൻസിൽ ഡ്രോയിങ്ങ് മുതൽ ജലച്ചായം വരെ; സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
വടകര: സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സിഐടിയു വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചനാ മത്സരം ചിത്രാഞ്ജലി 2025 ജനുവരി 12-ന് നടക്കും. രാവിലെ 9.30 ന് വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകാരൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്യും.
മൂന്ന് കാറ്റഗറിയിലായാണ് മത്സരം നടക്കുക. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്രയോൺസ് ഉപയോഗിച്ചുളള ചിത്രരചന. അഞ്ച് മുതൽ എട്ടാം ക്ലാസ്സു വരെ പെൻസിൽ ഡ്രോയിങ്ങ്, ഒമ്പതാം ക്ലാസ്സു മുതൽ പ്ലസ് ടു വരെ ജലച്ചായം. പേപ്പർ ഒഴികെ ചിത്രരചനക്ക് ആവശ്യമായ സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മൊമൊന്റോയും നൽകും.
Summary: CITU Vadakara Area Committee organizing Drawing competition for students