പേരാമ്പ്രയിൽ ഇ.എസ്.ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് സി.ഐ.ടി.യു ഏരിയ കണ്‍വന്‍ഷന്‍; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, കെ.സുനിൽ സെക്രട്ടറി, ടി.കെ.ലോഹിതാക്ഷൻ പ്രസിഡണ്ട്


പേരാമ്പ്ര: സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. പി.എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ആയിര കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന പേരാമ്പ്ര ഏരിയയില്‍ ഇ.എസ്.ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനിൽ വെച്ച് സി.ഐ.ടിയു പേരാമ്പ്ര ഏരിയ സെക്രട്ടറിയായി കെ.സുനിലിനെയും, പ്രസിഡണ്ടായി ടി.കെ ലോഹിതാക്ഷനെയും, ട്രഷറർ ആയി പരാണ്ടി മനോജിനെയും തെരഞ്ഞെടുത്തു.

ചക്കിട്ടപ്പാറയിൽ വെച്ച് നടന്ന കൺവൻഷൻ എ.കെ.പത്മനാഭന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തിക്കൊണ്ടാണ് ആരംഭിച്ചത്. കെ.ജി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.മോഹന്‍ദാസ്, എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എന്‍.പി.ബാബു, പള്ളുരുത്തി ജോസഫ്, ടി.പി.കുഞ്ഞനന്തന്‍, കെ.പത്മാവതി, കെ.പി.സജീഷ് എന്നിവര്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ടുമാർ: പി.എം.കുഞ്ഞിക്കണ്ണന്‍, കെ.നാരായണന്‍, ശശികുമാര്‍ പേരാമ്പ്ര, എന്‍.എം.കുഞ്ഞിക്കണ്ണന്‍, കെ.സി.പത്മാവതി, എന്‍.കെ.ലാല്‍.

ജോയിന്റ് സെക്രട്ടറിമാർ: ടി.പി.കുഞ്ഞനന്തന്‍, എ.കെ.എം.രാജന്‍, കെ.പി.സജീഷ്, ജയേഷ് കുമാര്‍, ടി.പി.ഷീന, കെ.അഭിലാഷ്.

summary: citu perambra area convention was organized and new office bearers were elected