സിഐഎസ്എഫ് ജവാൻ അനിൽ കുമാറിന് ജന്മനാടായ ചെറുവണ്ണൂരിന്റെ ആദരവ്
പേരാമ്പ്ര: ചെറുവണ്ണൂരിലെ തെക്കെ പെരുവന ടി.പി. അനിൽ കുമാർ അന്തരിച്ചു. നാൽപ്പത്തിനാല് വയസ്സായിരുന്നു. മംഗലാപുരം കെ എം സി ഹോസ്പിറ്റലിൽ (ജ്യോതി മംഗലാപുരം) ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തെക്കെ പെരുവന നാരായണന്റെയും റിട്ടയേഡ് അംഗൻവാടി ഹെൽപ്പർ ശാന്തയുടെയും മകനാണ്. സിഐഎസ്എഫ് ജവാനായി എൻഎംപിടി ബാഗ്ലൂർ സർവീസിൽ ഇരിക്കയാണ് അനിൽകുമാർ അസുഖബാധിതനായത്. ചെറുപ്പകാലം മുതലേ വോളിബോൾ കളിക്കാരനായ അനിൽ പ്രദേശത്തെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.[micd2]
രണ്ടായിരത്തിൽ തന്റെ കഠിനപ്രയത്നം കൊണ്ട് കേന്ദ്ര പാരാമിലിട്ടറി ഫോഴ്സ് ആയ സിഐഎസ്എഫ്ൽ ജോലി നേടിയെടുക്കുകയായിരുന്നു.
ഭാര്യ: ഭവ്യ (പുതുപ്പണം). മകൾ: പാർവ്വണ (കേന്ദ്രീയ വിദ്യാലയം മംഗലാപുരം). കഴിഞ്ഞ ദിവസം വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു.