അടിച്ചു മോനേ!; ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു, 20 കോടിയുടെ ഭാഗ്യം ഈ നമ്പറിന്


തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി രൂപ XD 387132 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് നറുക്കെടുത്തത്. 21 കോടീശ്വരന്മാരാണ് ക്രിസ്മസ് ബമ്പർ ലോട്ടറിയിലൂടെ ഉണ്ടായത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.

ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ലഭിക്കും. വിജയികൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഗസറ്റിലെ ഫലങ്ങൾ ഒത്തുനോക്കുകയും ഒരുമാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് കൈമാറുകയും വേണം.

Description: Christmas New Year Bumper Lottery Draw, Lucky Number 20 Crores