ഭാഗ്യവുമായി അടുത്ത ബമ്പർ വരുന്നു; ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം 16 കോടി രൂപ, ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും
തിരുവനന്തപുരം: ഭാഗ്യാന്വേഷികൾക്ക് വീണ്ടുമൊരു സന്തോഷവാർത്ത. 25 കോടിയുടെ ഓണം ബമ്പറിനും 10 കോടിയുടെ പൂജാ ബമ്പറിനും ശേഷം അടുത്ത ബമ്പർ ഇങ്ങെത്തി. ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ വിൽപ്പന നവംബർ 20 മുതൽ ആരംഭിക്കും. 400 രൂപയാണ് ടിക്കറ്റ് വില.
കഴിഞ്ഞ വർഷം 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമെങ്കിൽ ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പർ അടിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നവംബർ 20 മുതലാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തുന്നത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഓണം ബമ്പറിന് പിന്നാലെ പുറത്തിറങ്ങിയ പൂജ ബമ്പർ നവംബർ 20ന് നറുക്കെടുക്കും. ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പ്രകാശനത്തിന് പിന്നാലെയാകും പൂജ ബമ്പറിന്റെ നറുക്കെടുപ്പ്.