ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചത് ഇരിട്ടിയിൽ; ഭാഗ്യവാനെ തേടി കേരളം
കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത് ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരാണെന്നറിയാന്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും ഏജന്‍സി അനീഷ് ഉടമ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. 21 കോടീശ്വരന്മാരാണ് ക്രിസ്മസ് ബമ്പർ ലോട്ടറിയിലൂടെ ഉണ്ടായത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.
ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ലഭിക്കും. വിജയികൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഗസറ്റിലെ ഫലങ്ങൾ ഒത്തുനോക്കുകയും ഒരുമാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് കൈമാറുകയും വേണം.
Christmas-New Year bumper hit in Irtti; Kerala in search of a lucky man