ഭക്തിസാന്ദ്രമായി കലവറ നിറക്കല്‍ ഘോഷയാത്ര; ചോറോട് രാമത്ത് കാവിൽ കളിയാട്ടം കൊടിയേറി


വടകര: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര പൂജകൾക്ക് ശേഷം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് മാങ്ങോട്ട് പാറ, മുയിപ്ര പടിഞ്ഞാറ്, മണിയാറത്ത് മുക്ക് എന്നീ ദേശങ്ങളിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രകൾ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

6മണിക്ക് ക്ഷേത്ര തിരുമുറ്റത്ത് പൂജാദ്രവ്യങ്ങളും അന്നദാനത്തിനാവശ്യമായ സാധനങ്ങളും സമർപ്പിച്ചു. ഘോഷയാത്രകളിൽ കുട്ടികളും സത്രീകളുമടക്കം നൂറ് കണക്കിന് ഭക്തർ പക്കെടുത്തു. 7.30ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജൻ കൊടിയുയർത്തി.

തുടർന്ന് വെറ്റില കൊടുക്കൽ, തോറ്റം വരവ് വെള്ളാട്ടങ്ങൾ എന്നിവ നടന്നു. ഇന്ന്‌ പുലര്‍ച്ചെ 5 മണിക്ക് നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി തിറ എന്നിവ നടന്നു. ഇന്ന് ഉച്ചയ്ക്ക്‌ അന്നദാനം ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌ കുളിച്ചെഴുന്നള്ളത്ത് നൃത്തം, വെള്ളാട്ടങ്ങൾ, രാത്രി 10 മണിക്ക് നാടകം “ചിറക്” എന്നിവ നടക്കും.

Description: Chorode Ramath Kavil Festival Flag hoisted