മാലിന്യമുക്തം നവകേരളം: ശുചിത്വ ടൗൺ പ്രഖ്യാപനവുമായി ചോറോട് മാങ്ങോട്ട്പാറ


ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട്പാറ ശുചിത്വ ടൗണ്‍ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം കെ.ജംശിദ അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവൃത്തികളില്‍ 10,11,12 വാർഡുകളിലെ ജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ, കച്ചവടക്കാർ തുടങ്ങി നിരവധി പേര്‍ പങ്കാളികളായി.

പഞ്ചായത്തംഗളായ പ്രസാദ് വിലങ്ങിൽ, വി.പി അബൂബക്കർ, ഷിനിത ചെറുവത്ത്, പഞ്ചായത്ത് സെക്രട്ടറി രാജീവൻ വളളിൽ, ജെ.എച്ച്.ഐ രാമചന്ദ്രൻ സി.കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ രാമചന്ദ്രൻ, ശ്രീജീഷ് യു.എസ്, മുസ്തഫ ഹാജി പുതിയെടുത്ത്, വി.കെ രാഘവൻ മാസ്റ്റർ, രാജേഷ് കെ.പി, ശശിപി.കെ, എൻ.കെ മോഹനൻ, സത്യൻ മമ്പറത്ത് (നവശക്തി), ടി.ടി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് എച്ച്.ഐ ലിൻഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Description: Chorode Mangotpara declares itself a clean town