വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചോറോട് എരപുരം വാർഡ് വികസന സമിതിയുടെ അനുമോദനം


ചോറോട്: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്കോളർഷിപ്പ് നേടിയവർക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, ബിഡിഎസ്‌ ബിരുദം നേടിയ വിദ്യാർത്ഥിക്കും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനവും മൊമന്റൊ വിതരണവും നിർവ്വഹിച്ചു. കെ.എ.എം.യു.പി. സ്കുളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി മെമ്പർ പ്രസാദ് വിലങ്ങിൽ, സമഗ്ര വിദ്യാഭ്യാസ പദ്ധതി കമ്മിറ്റി അംഗം
നിഷ ടി.എൻ.കെ, രാജേഷ് പി.പി, ബാലകൃഷ്ണൻ ചെനേങ്കിയിൽ, സതീശൻ പി.കെ, എ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഉപരിപഠന/ തൊഴിൽ മാർഗ്ഗ നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ജില്ലാ എംപ്ളോയ്മന്റ് ഓഫീസർ (റിട്ട.) ക്ലാസുകള്‍ എടുത്തു. വാർഡ് വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.കെ വേണുഗോപാലൻ സ്വാഗതവും അംഗനവാടി വർക്കർ പ്രസീത സി.കെ നന്ദിയും പറഞ്ഞു.