ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
ചോറോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചോറോട് ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസർനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
ഉമ്മയാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ അയല്‍ക്കാരെയും മറ്റും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് നിസ മെഹക്ക് അൻസർ.
ഉപ്പ: അൻസർ.
ഉമ്മ: സീനു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Description: Chorode 8th class student committed suicide