പോഷകാഹാരത്തിൻ്റെ ആവശ്യകത വിശദീകരിച്ച് ചോറോട് പഞ്ചായത്തിൻ പോഷൺമാ 2024
ചോറോട്: പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും ചോറോട് പഞ്ചായത്തിൽ പോഷൻമാ 2024 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വടകര ഐസിഡിഎസ് പ്രോജക്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചോറോട് പി.എച്ച്.സി യിലെ ജെ.എച്.ഐ സുനിൽ അനീമിയ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡയറ്റീഷ്യൻ ശിവപ്രിയ പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ഉപയോഗശൂന്യമായ വസ്തുക്കൾ, ഓല എന്നിവയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെയും നാട്ടറിവിൽ നിന്നുള്ള ചെലവ് കുറഞ്ഞ പോഷകാഹാര വിഭവങ്ങളുടെയും പ്രദർശനവും നടന്നു.
പോഷകാഹാര നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത് വിജയികളായ മൂന്നു സ്ഥാനക്കാർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനൻ, സി നാരായണൻ മാസ്റ്റർ, പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ സി.ഡി.പി.ഒ രജിഷ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജി എന്നിവർ സംസാരിച്ചു.
Summary: Chorod Panchayat Poshanma 2024 explaining the need for nutrition