കൃഷിസമൃദ്ധിയുടെ നല്ല നാളേയ്ക്കായ്; ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ച് ചോറോട് ഗ്രാമ പഞ്ചായത്ത്


ചോറോട്: ചോറോട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു.

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കാൻ കഴിയുന്ന നിരവധി നടീൽ വസ്തുക്കൾ ചന്തയിൽ ഉണ്ട്. തെങ്ങിൻ തൈകൾ, വിവിധ തരം ഫലവൃക്ഷ തൈകൾ, കുരുമുളക് വള്ളി തൈകൾ, വിവിധയിനം വിത്തുകൾ എന്നിവ വിതരണം ചെയ്തു. പരിപാടിയിൽ നിരവധി കർഷകരും പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ലളിത ഗോവിന്ദാലയം, പി.പി.റീന, പുഷ്പ മഠത്തിൽ, ലിസി.പി, സജിതകുമാരി, ബിന്ദു.ടി, കൃഷി ഓഫീസർ മുബാറക്ക്.ഒ.പി എന്നിവർ സംസാരിച്ചു.