ചോറോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഓവറോൾ ചാമ്പ്യന്മാരായി ചിന്താ വായനശാല
ചോറോട്: നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ നടന്ന ചോറോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ചോറോട് എം എസ് യു പി സ്കൂളിൽ നടന്ന സമാപന സമ്മേളനം പ്രശസ്ത നർത്തകി റിയാ രമേശ് ഉദ്ഘാടനം ചെയ്തു. ചിന്താ വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സെഞ്ചുറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് റണ്ണേഴ്സ് അപ്പായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി കെ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ കെ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്യാമള പൂവേരി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മധു കുറുപ്പത്ത്, രാജേഷ് ചോറോട് , ഇസ്മായിൽ മാസ്റ്റർപി, പി കെ സതീശൻ സി പി ശ്രീധരൻ , ശശി വള്ളിക്കാട് എന്നിവർ സംസാരിച്ചു.