തമിഴ്ഗാനത്തിനൊപ്പം ത്രസിപ്പിക്കുന്ന ചുവടുകളുമായി വയോജനങ്ങള്‍; കളറായി ചോറോട് ഗ്രാമപഞ്ചായത്തിന്റെ ‘ഓര്‍മ്മചെപ്പ്’ വയോജന സംഗമം
മുട്ടുങ്ങൽ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചോറോട് ഗ്രാമപഞ്ചായത്തിന്റെ ‘ഓര്‍മ്മചെപ്പ്’ വയോജന സംഗമം. മുട്ടുങ്ങൽ ഗവ: എൽ.പി.സ്കൂളിൽ കഴിഞ്ഞ ദിവസം രാവിലെ 10മണിക്ക് നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അറുപത് വയസ് പിന്നിട്ട നൂറ്റിഅമ്പതോളം വയോജനങ്ങൾ പങ്കെടുത്തു. നാടൻ പാട്ട്, ഒപ്പനപ്പാട്ട്, മാപ്പിള പാട്ട്, കോൽക്കളി പാട്ട് തുടങ്ങി നിരവധി പരിപാടികള്‍ നടന്നു. സിനിമാഗാനങ്ങള്‍ക്കൊപ്പം പ്രായം മറന്ന് നിരവധി പേര്‍ ആടിപ്പാടി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി പഞ്ചായത്തംഗങ്ങളായ അബൂബക്കർ വി.പി, കെ.കെ റിനീഷ്, പ്രസാദ് വിലങ്ങിൽ, പ്രിയങ്ക സി.പി, സാജിദ,എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജി കെ.നന്ദി പറഞ്ഞു.
Description: Chorod Gram Panchayat’s ‘Ormachep’ Senior Citizen’s Meeting