100 തൊഴിൽ ദിനം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുമോദനവുമായി ചോറോട് ഗ്രാമപഞ്ചായത്ത്
ചോറോട്: ഗ്രാമപഞ്ചായത്തിൽ 2023 – 24 വർഷത്തിൽ 100 ദിവസം തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 930 തൊഴിലാളികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.
വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നാരായണൻ, ജനപ്രതിനിധികളായ പ്രസാദ് വിലങ്ങിൽ, ഷിനിത പി., ജംഷിദ കെ, പ്രിയങ്ക സി.പി., ലിസി പി, മനീഷ് കുമാർ ടി.പി., അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്യാമള പൂവ്വേരി, അസിസ്റ്റന്റ് എഞ്ചിനീയർ അനഘ തൊഴിലാളികളായ ഗീത എം.പി. കെ, സീന എന്നിവർ സംസാരിച്ചു.