ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു; കെട്ടിടം നിർമ്മിക്കുന്നത് 20 ലക്ഷം രൂപ ചെലവിൽ


വൈക്കിലശ്ശേരി: ചോറോട് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ തറക്കല്ലിടൽ കർമം നിർവ്വഹിച്ചു.

വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരി കുന്നിന് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 2009 മുതൽ മലോൽ മുക്കിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടയിൽ അധ്യക്ഷത വഹിച്ചു. അസിസ്റന്റ് എഞ്ചിനിയർ ഷീന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.എം.ടി. മോഹൻദാസ് പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ശ്യാമള പൂവേരി, വാർഡ് മെമ്പർ ലിസി.പി, കെ.എം. വാസു.,കെ.കെ. മോഹൻദാസ്, ഇസ്മയിൽ, സി.നാരായണൻ , പുഷ്പ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.