മണ്ണറിഞ്ഞ്‌ കൃഷി നടത്താം; ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


ചോറോട് ഈസ്റ്റ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചോറോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ-ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധന നടത്തി. നാൽപ്പതോളം കൃഷിയിടങ്ങളിൽ നിന്നും മുൻകൂട്ടി ശേഖരിച്ചവയാണ് പരിശോധന നടത്തിയത്.

രാമത്ത് കാവിന് സമീപം നടന്ന പരിപാടി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മൊബിൽ സോയിൽ ടെസ്റ്റിങ്ങ് ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ സ്മിത നന്ദിനി പി.കെ ക്ലാസ് എടുത്തു.

ചോറോട് കൃഷി ഓഫിസർ മുബാറക് ഒ.പി, എൻ.കെ മോഹനൻ, ഷാനവാസ് എന്നിവർ സംസാരിച്ചു. ഷാജു.ബി സ്വാഗതവും പി.പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Description: Chorod East Gramsree Neighborhood Friendly Vedi organized a soil testing camp