ചോമ്പാല ഉപജില്ലാ കലോത്സവം സമാപിച്ചു; ചാമ്പ്യന്മാരായി മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, രണ്ടാം സ്ഥാനം മടപ്പള്ളി ഗവ. ഹയർ സെക്കൻഡറിക്ക്
പുറമേരി: പുറമേരി കടത്തനാട് രാജാസ് സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന ചോമ്പാല ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മടപ്പള്ളി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം.
യുപി വിഭാഗത്തിൽ കല്ലാമല യുപിയും നരിക്കുന്ന് യുപിയും ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ അഴിയൂർ ഈസ്റ്റ്, ഓർക്കാട്ടേരി പി കെ മെമ്മോറിയൽ, മടപ്പള്ളി ജിവി എച്ച്.എസ് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ കൈനാട്ടി ബ്ലോസം സ്കൂൾ ഒന്നാംസ്ഥാനവും ചോമ്പാല റൈറ്റ് ചോയ്‌സ് സ്കൂൾ രണ്ടാംസ്ഥാനവും നേടി.
അറബി സാഹിത്യോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ ഓർക്കാട്ടേരി കെകെഎം.ഗവ. എച്ച്എസ്എസ് ഒന്നാം സ്ഥാനവും മടപ്പള്ളി ഗവ. ഹയർസെക്കൻഡി സ്കൂൾ രണ്ടാംസ്ഥാനവും നേടി. യുപി വിഭാഗത്തിൽ നരിക്കുന്ന് യുപി, ഓർക്കാട്ടേരി പി കെ മെമ്മോറിയൽ എന്നിവ ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ പനാടേന്മൽ എംയുപി, ഓർക്കാട്ടേരി എംഎം ഓർഫനേജ് ഇംഗ്ലീഷ് സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും നേടി.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഓർക്കാട്ടേരി കെകെ എംജീവിഎച്ച്.എസ്.എസ്, പുറമേരി കെ.ആർ.എച്ച്.എസ്. എന്നീ സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ കല്ലാമല യുപി ഒന്നാം സ്ഥാനവും, നരിക്കുന്ന് യുപി രണ്ടാം സ്ഥാനവും നേടി.
ജേതാക്കൾക്ക് എഇഒ സ്വപ്ന ജൂലിയറ്റ് ട്രോഫികൾ വിതരണംചെയ്തു. പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി, പ്രധാനാധ്യാപിക ഷൈനി, എ കെ അബ്ദുല്ല, എൻ വി എ റഹ്മാൻ, സി വി നൗഫൽ, മനോജ്,ഉദയൻ, മുഹമ്മദ് പുറമേരി തുടങ്ങിയവർ സംസാരിച്ചു.