ഇനി നാലുനാള്‍ കലാമാമാങ്കം; ചോമ്പാല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും


പുറമേരി: ചോമ്പാല ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. 9,11,12,13 തീയതികളിലായി പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പരിപാടികള്‍ നടക്കുക. 292 മത്സരങ്ങളിലായി 73 വിദ്യാലയങ്ങളില്‍ നിന്നും നാലായിരത്തോളം കുട്ടികളാണ് ഇത്തവണ കലോത്സവ വേദിയിലെത്തുക.

ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുക. 11,12,13 തീയതികളിലാണ് കലാമത്സരങ്ങള്‍. എട്ട് വേദികളിലായി എട്ട് ഭാഷകളിലുള്ള മത്സരങ്ങളാണ് നടക്കുക. 11ന് രാവിലെ 10മണിക്ക് എം.എല്‍.എ കെ.കെ രമ കലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സംഗീത രംഗത്തെ യുവ പ്രതിഭയുമായ അഭിരാമിന്റെ സംഗീത പരിപാടി അരങ്ങേറും. സമാപന സമ്മേളനം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അഡ്വ.വി.കെ ജ്യോതിലക്ഷ്മി, പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി സീന, എ.ഇ.ഒ സ്വപ്‌ന ജൂലിയറ്റ്, ജനറല്‍ കണ്‍വീനര്‍ ഹേമലത തമ്പാട്ടി, ഹെഡ്മിസ്ട്രസ് കെ.ഷൈനി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.എം ഗീത, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.എം സമീര്‍ മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.വി നൗഫല്‍ മാസ്റ്റര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എ.കെ അബ്ദുള്ള, എച്ച്.എം ഫോറം കണ്‍വീനര്‍ കിരണ്‍ലാല്‍, പി.ടി.എ പ്രഡിണ്ട് കെ.കെ രമേശന്‍, എന്‍.വി.എ റഹ്‌മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Description: Chompala Upajila Kalothsavam will begin today