ബൈക്ക് മോഷണ കേസിൽ ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് മുങ്ങി; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ചോമ്പാല സ്വദേശി പിടിയിൽ


വടകര: ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി പിടിയിൽ. വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നെടുമ്ബാശ്ശേരി വീമാനത്താവളത്തില്‍ വെച്ച്‌ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു സിയാദ്. ജയിലില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഫറോക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ സിയാദിനെ തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്‌.ഐ സജീവന്‍ എസ്‌.സി.പി.ഒമാരായ ശാന്തനു, യശ്വന്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Summary: Chombala native arrested after returning home after years after being released on bail in bike theft case