കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്; കുറ്റ്യാടിയിൽ ഒരാൾ അറസ്റ്റിൽ
നാദാപുരം: കഞ്ചാവ് കലർത്തിയ ചോക്ലേറ്റുമായി ഒരാൾ പിടിയിൽ. ഡൽഹി നോർത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂരിൽ താമസിക്കുന്ന മൊനീസ് അജമാണ്(42) എക്‌സൈസിന്റെ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് ഇയാൾ പിടിയിലായത്.
348 ഗ്രാമോളം തൂക്കമുള്ള കഞ്ചാവ് ചോക്ലേറ്റാണ് പിടികൂടിയത്. കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിലെ സ്‌റ്റേഷനറിക്കടയിൽ നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ അനിമോൻ ആന്റണിയം സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
