ആയഞ്ചേരി പഞ്ചായത്തുതല കലോത്സവത്തിൽ മികച്ച പ്രകടനവുമായി കുരുന്നുകൾ; സ്നേഹാദരം നൽകി രക്ഷിതാക്കളും നാട്ടുകാരും
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുരുന്നുകൾക്ക് സ്നേഹാദരം നൽകി. പഞ്ചായത്തിലെ 12ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിലെ കുരുന്ന് പ്രതിഭകളെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് അനുമോദിച്ചത്.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ സനില എൻ.കെ, സ്കൂൾ പ്രധാന അധ്യാപിക ആശ കെ, രശ്മി ടി ,സെൽമ കെ ടി കെ , സുമ സി.വി, രാജിഷ കെ.വി, ജസീന കെ.പി, നിഷ എ എന്നിവർ സംസാരിച്ചു.