കലാപ്രകടനങ്ങളുമായി കുട്ടികൾ അണിനിരന്നു; ചോറോട് ഭിന്നശേഷി കലോത്സവം ആഘോഷമാക്കി നാട്
ചോറോട്: ചോറോട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം മുട്ടുങ്ങൽ വി.ഡി എൽ.പി സ്‌കൂളിൽവെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കവി ഗോപിനാരായണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സമിതി അധ്യക്ഷൻ കെ മധുസൂദനൻ, സി നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ റിനീഷ്, വി.സി ആബിദ, പ്രസാദ് വിലങ്ങിൽ, ടി.പി മനീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ കെ അനിത, കെ പ്രേമ എന്നിവർ സംസാരിച്ചു. ശ്യാമള പൂവ്വേരി സ്വാഗതവും കെ ഷൈജി നന്ദിയും പറഞ്ഞു.

Summary: Children lined up with art performances; The country celebrated Bhinnasheshi Kalotsavam with rice