കുട്ടികൾക്കിനി കളിച്ചു രസിച്ചു പഠിക്കാം; മുട്ടുങ്ങൽ എൽ.പി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
ചോറോട്: മുട്ടുങ്ങൽ ഗവൺമെണ്ട് എല്‍.പി സ്കൂളിൽ നിർമ്മിച്ച വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.കെ ജില്ല പ്രോജക്‌ട് കോ- ഓർഡിനേറ്റർ ഡോ.
എ.കെ.അബ്ദുള്‍ ഹക്കിം മുഖ്യാതിഥിയായി. ശില്‍പി രാമചന്ദ്രൻ കല്ലോടിനെ ചടങ്ങിൽ ആദരിച്ചു.
പ്രീപ്രൈമറി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ച ലക്ഷ്യം വെച്ച് സമഗ്ര ശിക്ഷ സ്റ്റാർ പദ്ധതി പ്രകാരം പ്രീ – പ്രൈമറി വിദ്യർത്ഥികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് വർണക്കൂടാരം.
ബി.പി.സി വി.വി.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി.നിഷ, ചോറോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.നാരായണൻ, ചോമ്പാല, എ.ഇ.ഒ സപ്ന ജൂലിയറ്റ് എന്നിവർ സംസാരിച്ചു. ടി.പ്രതിഭ സ്വാഗതവും വി.സി.സാജിത നന്ദിയും പറഞ്ഞു.
Summary: Children can learn by playing and having fun; A ‘Varna Koodaram’ was inaugurated at Muttungal LP School