കുറ്റ്യാടി നിയോജക മണ്ഡലത്തിന് മുഖ്യമന്ത്രിയുടെ കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിൽ നിന്നും 5.91 കോടി രൂപയുടെ സഹായം
കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുറ്റ്യാടി നിയോജകമണ്ഡലത്തിലേക്ക് 5.91 കോടി രൂപയുടെ സഹായം . 2021 മെയ് മാസം അവസാനം മുതൽ 2025 ജനുവരി മാസം അവസാനം വരെ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ മേൽ 5,91,97,500രൂപ ധനസഹായം നൽകി. ഓൺലൈൻ വഴി ലഭിച്ച അപേക്ഷകളിലാണ് തികച്ചും സുതാര്യമായ രീതിയിൽ ഇത്തരത്തിൽ ധനസഹായം നൽകാൻ സാധിച്ചതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി ഓഫീസ് പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങൾ വഴിയും, എംഎൽഎ ഓഫീസ് വഴിയുമാണ് അപേക്ഷകൾ സ്വീകരിച്ചത്.
അപകടം, രോഗം എന്നിവ കാരണം ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ ആശ്വാസം ലഭിച്ചതെന്നും എം എൽ എ പറഞ്ഞു.
