മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ. പി അബ്ദുൾ മജീദ്, മoത്തിൽ ശ്രീധരൻ, പി.പി. ആലിക്കുട്ടി , പി.കെ. സുരേഷ് , ടി. സുരേഷ് ബാബു, പി പി ദിനേശൻ , സി.കെ രാമചന്ദ്രൻ , ഇ എം അസ്ഹർ , പി പി അശോകൻ,എസ്. ജെ.സജീവ് കുമാർ , എലിയാറ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.