ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന തുടര്‍ന്ന് മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്. രാവിലെ റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ പന്തെറിയുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാൽ, അമ്മ: ശ്യാമള, ഭാര്യ: ഷോളജി.
മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
Description: Chest pain while playing cricket; A native of Kannur died in Riyadh