കുരുത്തോല കരവിരുതുകളെ കാലത്തിനൊത്ത് നവീകരിച്ച് പുതുതലമുറയിലേക്ക് കൈമാറാന്‍ ‘കുരുത്തോലക്കൂട്ടം’ ക്യാമ്പുമായി ചെറുവണ്ണൂര്‍ സബര്‍മതി


ചെറുവണ്ണൂര്‍: സബര്‍മതി സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറില്‍ കുട്ടികള്‍ക്കുള്ള ‘കുരുത്തോലക്കൂട്ടം’ ക്യാമ്പ് ഒരുങ്ങുന്നു. തലമുറകള്‍ കൈമാറി വന്ന കുരുത്തോല കരവിരുതുകളെ കാലത്തിനൊത്ത് നവീകരിച്ചുകൊണ്ട് പുതു തലമുറയിലേക്ക് കൈമാറുക എന്നതാണ് ‘കുരുത്തോലക്കൂട്ടം’ ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികളില്‍ വിസ്മയങ്ങള്‍ വിരിയിക്കാന്‍ കുരുത്തോലയുമായി ആഷോ സമം എത്തും.

ആദ്യ ശില്‍പശാല ആഗസ്റ്റ് 6 ന് നടക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഈ പരിപാടി എല്ലാ മാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. വൈകീട്ട് അഞ്ചു വരെ നടക്കുന്ന ശില്‍പശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0496 2775222, 9446225522 നമ്പറുകളില്‍ ബന്ധപ്പെടണം.

വൈകീട്ട് 6 മണിക്ക് സുരേഷ് മേപ്പയൂരിന്റെ ‘തോറ്റവന്റെ ഉത്തരങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. 6.30 ന് പ്രശസ്ത സംഗീത പതിഭ പ്രകാശ് ഉള്ള്യേരിയുടെ മ്യൂസിക് നൈറ്റ് ഉണ്ടാകും.

summery: cheruvannur sabarmathi study and research center for arts and cultural organizes ‘kurutholakoottam’ camp for children