ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അന്തരിച്ചു


ചെറുവണ്ണൂർ: ചെറുവണ്ണൂർ ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആവള കുട്ടോത്ത് ഇയ്യ തറേമ്മല്‍ ഇ.ടി രാധ (55) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 7.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ കക്കരമുക്കിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായാണ് രാധ മത്സരിച്ചത്. ഇടത് മുന്നണി ധാരണ പ്രകാരം സി.പി.ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഇ.ടി.രാധ പ്രസിഡണ്ടാവുകയായിരുന്നു.

പരേതനായ കുഞ്ഞരിയന്റെയും (കൂത്താളി ) ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: രഗുല , ആതിര (ഫാര്‍മസിസ്റ്റ് ) , അശ്വതി . മരുമക്കള്‍: സുധീര്‍ മണിയൂര്‍ (അക്ഷയ കേന്ദ്രം കല്ലോട്), ലാഷ ( പട്ടാണിപ്പാറ), സുനില്‍ മാഹി (കേരള പൊലീസ്). സഹോദരങ്ങള്‍: രാജീവ് സരിഗ , സത്യന്‍, ഷാജി (സി ഐ എസ് എഫ് മുംബൈ), പരേതനായ ഗോപി.

Also read: മേപ്പയ്യൂര്‍ ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍https://perambranews.com/man-wearing-veil-caught-in-koyilandy/

Summary: Cheruvannur panchyat president E T Radha passed away