ചെറുവണ്ണൂരില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കി; മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ ബിജി കെ.പിയെ ആദരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടി ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ ബിജി കെ.പിയെ ആദരിച്ചു. സിന്ദു പി അധ്യക്ഷതയും വിജില എന്‍.എം സ്വാഗതവും പറഞ്ഞു.

ഓണപ്പൂക്കളം കസേരകളി, ലമണ്‍സ്പൂണ്‍, സുന്ദരിക്കു പൊട്ടുതൊടല്‍ തുടങ്ങി വിവിധ മത്സരപരിപാടികള്‍ കുട്ടികള്‍ക്കും വനിതകള്‍ക്കുമായി സംഘടിപ്പിച്ചു. പുരുഷന്മാര്‍ക്കായി കമ്പവലി, സാരിയുടുക്കല്‍ തുടങ്ങിയവയും നടന്നു. വിലിധ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

summary: cheruvannur panchayath 14th ward organized onem celebration