ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആസ്യ കെ.സി, പോരാട്ടച്ചൂടിലേക്ക് കക്കറമുക്ക്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ആസ്യ കെ.സി. ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി. അരിവാള്‍ നെല്‍കതിര്‍ അടയാളത്തിലാണ് ആസ്യ കെ.സി. മത്സരിക്കുന്നത്.

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടര്‍ന്നാണ് 15-ാം വാര്‍ഡായ കക്കറമുക്കില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണും.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണത്തെ തന്നെ സാധീനിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ 11 വോട്ടിന് കൈവിട്ടു പോയ വാര്‍ഡ് പിടിച്ചെടുക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ ലഭിച്ച പഞ്ചായത്ത് ഭരണം നിലനിര്‍ത്തുക എന്നലക്ഷ്യത്തോടെയാണ് യു.ഡി.എഫ് മത്സരത്തിനൊരുങ്ങുന്നത്. വനിതലീഗ് പഞ്ചായത്ത് സെക്രട്ടറിയും കക്കറമുക്ക് സ്വദേശിയുമായ പി. മുംതാസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.