12 ലിറ്റർ വിദേശമദ്യം കടത്താൻ ശ്രമിച്ചു; ചെറുവണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ


വടകര: മാഹിയിൽ നിന്നും കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവുമായി ചെറുവണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ.

ചെറുവണ്ണൂർ കണ്ണാടിക്കുളം തൊണ്ടയിൽ കാരനായ അൻവർ സാദത്തിനെ (20) യാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ മാഹി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്.

പ്രിവന്റിവ് ഓഫിസർ അബുസ്സമദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈ സ് ഓഫിസർമാരായ ഷംസുദ്ദീൻ, ഷിജിൻ എന്നിവർ പങ്കെടുത്തു.