ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതിക്ഷേത്രോത്സവത്തിന് കൊടിയേറി


ചെറുവണ്ണൂര്‍: കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതിക്ഷേത്രോത്സവത്തിന് കൊടിയേറി.

മാര്‍ച്ച് 12, 13, 14 എന്നീ തീയതികളിലാണ് ഉത്സവം. 12-ന് നട്ടത്തിറ വെള്ളാട്ട്, വലിയമുത്തപ്പന്റെ വെള്ളാട്ട് എന്നിവയുണ്ടായിരിക്കും.

13-ന് ഇളനീര്‍കുലവരവ്, അന്നദാനം, മുടിവരവ്, താലപ്പൊലി, പൂക്കലശം വരവ്, മുത്തപ്പന്‍, ഭഗവതി, ഗുളികന്‍, കുട്ടിച്ചാത്തന്‍, നാഗകാളി, കാളി, എന്നീ തിറ വെള്ളാട്ടുകളും കനലാട്ടം, ഗുരുതി, ഭൂമിക്കാരുടെ വെള്ളാട്ട് എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ കൈകൊട്ടികളി, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.