ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് സെന്റര്‍ വാര്‍ഷിക ഉദ്ഘാടനവും ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്കരണ ക്ലാസും നടക്കും
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് കെ മുരളീധരന്‍ എം.പി നിര്‍വഹിക്കും.
വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സൗദി അറേബ്യ, ദമ്മാം നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും നടക്കും.
ദമ്മാം മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി മുസമ്മില്‍ കീഴല്‍ മുഖ്യാതിഥിയാവും. ഇതോടനുബന്ധിച്ച് നടക്കുന്ന ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസിന് ഷിജു ടി(സിവില്‍ എക്‌സൈസ് ഓഫീസര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കൊയിലാണ്ടി) നേതൃത്വം നല്‍കും.
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി പ്രേമന് ചടങ്ങില്‍ സ്വീകരണം നല്‍കും. കരുണ പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിക്കും.
summary: cheruvannur kakkara muk karuna palliative care center third annual inauguration