ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍; പഞ്ചായത്തില്‍ ഹര്‍ത്താല്‍



പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതയോടുള്ള ആദര സൂചകമായി ഇന്ന് രാവിലെ 11 മണി വരെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. രോഗം മൂര്‍ഛിച്ചതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശാവര്‍ക്കറായി പ്രവര്‍ത്തിക്കുന്നതിനിടെ 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കക്കറമുക്ക് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫില്‍ സി.പി.എം ന് അഞ്ചും സി.പി.ഐക്ക് രണ്ടു സീറ്റാണ് ഉണ്ടായിരുന്നത്. ഇടത് മുന്നണി ധാരണ പ്രകാരം സി.പി.ഐ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇ.ടി.രാധ പ്രസിഡണ്ടാവുകയായിരുന്നു. അതോടെ കോഴിക്കോട് ജില്ലയിലെ സി.പി.ഐയുടെ ഏക പഞ്ചായത്ത് പ്രസിഡണ്ടായി രാധ മാറി.

ഇതിനു പുറമെ സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിള സംഘം പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

പരേതനായ കുഞ്ഞരിയന്റെയും (കൂത്താളി ) ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: രഗുല , ആതിര (ഫാര്‍മസിസ്റ്റ് ) , അശ്വതി . മരുമക്കള്‍: സുധീര്‍ മണിയൂര്‍ (അക്ഷയ കേന്ദ്രം കല്ലോട്), ലാഷ ( പട്ടാണിപ്പാറ), സുനില്‍ മാഹി (കേരള പൊലീസ്). സഹോദരങ്ങള്‍ രാജീവ് സരിഗ , സത്യന്‍, ഷാജി (സി ഐ എസ് എഫ് മുംബൈ), പരേതനായ ഗോപി.

summary: Cheruvannur grama panchayath president E.T Radha’s funeral will be held today at 10 am at home