‘ഇനിയൊരു യുദ്ധം വേണ്ടേവേണ്ട’; യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമുയര്‍ത്തി ചേരാപുരം ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ റാലി


ചേരാപുരം: ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി.എല്‍.പി സ്‌കൂള്‍ ചേരാപുരത്തിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി പൂളക്കൂല്‍ അങ്ങാടിയില്‍ അവസാനിച്ച റാലിയില്‍ യുദ്ധവിരുദ്ധമുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമുയര്‍ത്തി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും അണിചേര്‍ന്നു.

പൂളക്കൂല്‍ അങ്ങാടിയില്‍ നടന്ന യോഗം വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അനിരുദ്ധന്‍ അധ്യക്ഷനായിരുന്നു.

തുടര്‍ന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും കാന്‍വാസില്‍ കൈയ്യൊപ്പ് പതിച്ചുകൊണ്ടും നിരവധി പേര്‍ യുദ്ധഭീകരതയ്‌ക്കെതിരെ പ്രതികരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു. പ്രധാന അധ്യാപകന്‍ കെ. പ്രകാശന്‍ മാസ്റ്റര്‍ റാലിക്ക് നേതൃത്വം നല്‍കി.